19 മേയ് 2021

തിരുവനന്തപുരം മൃഗശാലയിലെ ‘കിരൺ’ വിട പറഞ്ഞു
(VISION NEWS 19 മേയ് 2021)

​ തിരുവനന്തപുരം മൃഗശാലയിലെ കിരൺ ഇനിയില്ല. 17 വയസ്സുള്ള കിരണെന്ന ആൺകടുവയാണ് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയിൽത്തന്നെ നടത്തിയ സ്രവപരിശോധനയിൽ കൊവിഡ് നെഗറ്റീവാണ്. എന്നാൽ, വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലേക്കോ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്കോ സാമ്പിളുകൾ അയക്കും. തിരുവനന്തപുരം മൃഗശാലയിൽത്തന്നെ ജനിച്ചുവളർന്ന കടുവയാണ് കിരൺ. ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃഗശാലാവളപ്പിൽ സംസ്കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only