16 മേയ് 2021

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്കരിക്കും
(VISION NEWS 16 മേയ് 2021)

​ 



ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും. കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ ആണ് മൃതദേഹം സംസ്കരിക്കുക. ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. 

ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ മൃതദേഹം ഡൽഹിയില്‍ എത്തിച്ചു. മൃതദേഹം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി.

പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only