17 മേയ് 2021

മിനി ടിവി..ആമസോണിന്റെ പുതിയ വീഡിയോ പ്ലാറ്റ്ഫോം;പ്രൈം പോലെയല്ല, തികച്ചും സൗജന്യം
(VISION NEWS 17 മേയ് 2021)

​ ആമസോൺ പ്രൈം കൂടാതെ മറ്റൊരു വീഡിയോ സ്ട്രീമിങ്ങ് സേവനം കൂടി അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. മിനി ടിവി എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം ഉപയോ​ഗിക്കാൻ പക്ഷേ പ്രൈമിലേത് പോലെ പണം മുടക്കേണ്ട. തികച്ചും സൗജന്യമായാണ് മിനി ടിവി ഉപയോക്താക്കളിലേക്ക് എത്തുന്നത്. ആമസോണ്‍ ആന്‍ഡ്രോയിഡ് ആപ്പിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. വെബ് സീരീസുകള്‍, കോമഡി ഷോ, ടെക്ക് ന്യൂസ്, ഭക്ഷണം, സൗന്ദര്യം, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളാണ് മിനി ടിവിയില്‍ ഉണ്ടാകുക. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. പിന്നീട് ഐഒഎസ് ആപ്പിലും മൊബൈല്‍ വെബ്ബിലും സേവനം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 'മിനി ടിവി പൂര്‍ണ്ണമായും സൗജന്യമാണ്. അതിന് പ്രത്യേക ആപ്പ് ആവശ്യമില്ല', ആമസോണ്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only