18 മേയ് 2021

ഓമശ്ശേരിയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ.
(VISION NEWS 18 മേയ് 2021)


ഓമശ്ശേരി:കോവിഡിന്റെ അതി വ്യാപനത്തെ തുടർന്ന് നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങൾ മുഖവിലക്കെടുക്കാത്തവർക്കെതിരിൽ കർശനമായ നടപടികൾ സ്വീകരിക്കാനും പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ ശക്തിപ്പെടുത്താനും ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി വിളിച്ചു ചേർത്ത ജന പ്രതിനിധികളുടേയും പോലീസ്‌ ഉദ്യോഗസ്ഥന്മാരുടേയും സെക്ടറൽ മജിസ്റ്റ്രേറ്റുമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും സംയുക്ത യോഗം തീരുമാനിച്ചു.

കോവിഡ്‌ നിയമങ്ങൾ ലംഘിച്ച്‌ കൂട്ടം കൂടുന്ന പ്രവണത വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് യോഗം മുന്നറിയിപ്പ്‌ നൽകി.ഓമശ്ശേരി പഞ്ചായത്തിലെ ടി.പി.ആർ(ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ്‌) കൂടുന്നത്‌ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്‌.പൊതു ജനങ്ങൾ ഉത്തരവാദിത്വം നിർവ്വഹിച്ചിച്ചേ തീരൂ.നിയമങ്ങൾ ലംഘിച്ചാൽ അധികൃതർ കർശനമായി ഇടപെടുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.അനാവശ്യമായി പുറത്തിറങ്ങുന്നത്‌ സംസ്ഥാന ഭരണകൂടം തീർത്തും വിലക്കിയതാണ്‌.ലോക്ക്‌ ഡൗൺ കഴിയുന്നത്‌ വരെ അതുമായി ബന്ധപ്പെട്ട മുഴുവൻ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പ്‌ വരുത്തും.നാളെ മുതൽ ഓമശ്ശേരി ടൗണിൽ ആർ.ആർ.ടിമാരുടെ സഹായത്തോടെ പോലീസ്‌ പരിശോധന ഊർജ്ജിതപ്പെടുത്തും.ഹെൽത്ത്‌ ഇൻസ്പെക്ടറുടേയും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടേയും വ്യാപകമായ നിരീക്ഷണവുമുണ്ടാവും.പഞ്ചായത്തിലുടനീളം അധികൃതരുടെ പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചു.

യോഗത്തിൽ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ എസ്‌.പി.ഷഹന ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ മെമ്പർ മാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,ടി.പി.ദിനേശ്‌(എസ്‌.ഐ,കൊടുവള്ളി),സി.ടി.ഗണേശൻ(ഹെൽത്ത്‌ ഇൻസ്പെക്ടർ),എൻ.സുജിത്ത്‌(വില്ലേജ്‌ ഓഫീസർ),സെക്‌ടറൽ മജിസ്ട്രേറ്റുമാരായ അബ്ദുൽ ജലീൽ,ഇ.ഷംസാദ്‌,വി.ആർ.അശോകൻ(എച്ച്‌.സി) എന്നിവർ സംസാരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യഷ ഒ.പി.സുഹറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only