01 മേയ് 2021

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
(VISION NEWS 01 മേയ് 2021)


തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ഷീജയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് സതീശൻ നായർ അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. തലേദിവസം വൈകിട്ട് ഷീജയും സതീശനും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശേഷം പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തുകയും ഇന്നലെ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടക്കുമ്പോള്‍ ഷീജയും സതീശനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു . വെട്ടുകത്തി ഉപയോഗിച്ച് ഷീജയെ വെട്ടിയ ശേഷം സതീശന്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷീജ മരിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ പോയി വന്ന മകന്‍ തിരിച്ചതെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only