04 മേയ് 2021

​കൊവിഡ് വാക്സിനേഷൻ; ഒരു തുള്ളിയും കേരളം പാഴാക്കിയില്ല; നഴ്സുമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
(VISION NEWS 04 മേയ് 2021)






കൊവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ ആരോ​ഗ്യസംവിധാനത്തിന് താങ്ങാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. ആരോ​ഗ്യപ്രവർത്തകർ വലിയ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. അതിനിയും വർധിക്കാതെ നോക്കുക എന്നത് അതിപ്രധാനമാണ്. കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. അതിൽ ഒട്ടും പാഴാക്കാതെ മുഴുവൻ ഉപയോ​ഗിച്ചു. ഓരോ വയലിലും ഒരു ഡോസ് അധികമുണ്ടാകും. ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോ​ഗിച്ചതിനാൽ അധികഡോസും ഉപയോ​ഗിക്കാൻ സാധിച്ചു. അതുകൊണ്ടാണ് 74 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞത്. കേന്ദ്രസർക്കാർ നൽകിയതിൽ കൂടുതൽ വാക്സിൻ നൽകി കഴിഞ്ഞു. ഇത് ആരോ​ഗ്യപ്രവർത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ വിജയമാണ്. ഇത് അഭിമാനാർഹമായ നേട്ടമാണ്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കുന്നു. വാക്സിനുകൾ ലഭ്യമാകുന്നില്ല എന്നതാണ് ഇപ്പോൾ പ്രശ്നം. ഇക്കാര്യത്തിൽ നീതി ഉറപ്പാക്കണമെന്നും വാക്സിൻ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only