01 മേയ് 2021

കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു.
(VISION NEWS 01 മേയ് 2021)

തോട്ടുമുക്കം : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കോനൂര്‍ കണ്ടി സ്വദേശി വടക്കേതടത്തില്‍ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ മരണപ്പെട്ടു. 58 വയസായിരുന്നു. ഇന്നലെ രാത്രിയിലാണു സംഭവം. ഇന്നു രാവിലെ സഹോദരന്‍ എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനായ ഇയാള്‍ സ്വന്തം സ്ഥലത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട്ടുകാര്‍ വിവരമറിയച്ചത് പ്രകാരം പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഊര്‍ങ്ങാട്ടിരിയില്‍ ഓടക്കയം കൂട്ടപറമ്പൂരിയിരി കോളനിയില്‍ ദിവസങ്ങള്‍ക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരണപ്പെട്ടിരുന്നു. ചോലര കോളനി നിവാസിയായ കടുഞ്ഞി(68)ണ് അന്ന് മരിച്ചത്. അന്ന് കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കാടുകയറ്റാന്‍ കോളനി നിവാസികളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെ ആന ആളുകള്‍ക്ക് നേരെ ഓടിക്കയറുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട കടുഞ്ഞി ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം മരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only