18 മേയ് 2021

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​പ്പിച്ചു.
(VISION NEWS 18 മേയ് 2021)

​ 




രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95 രൂ​പ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 94.85 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല. 89.79 രൂ​പ​യാ​ണ് ഡീ​സ​ല്‍ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.07 രൂ​പ​യും ഡീ​സ​ലി​ന് 88.12 രൂ​പ​യാ​ണ് വി​ല.തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷം മേ​യ് നാ​ല് മു​ത​ലാ​യി​രു​ന്നു എ​ണ്ണ ക​മ്പ​നി​ക​ള്‍ വീ​ണ്ടും വി​ല വ​ര്‍​ധി​പ്പി​ച്ച്‌ തു​ട​ങ്ങി​യ​ത്. ഈ ​വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ (ജ​നു​വ​രി, ഫെ​ബ്രു​വ​രി) ഇ​ന്ധ​ന വി​ല തു​ട​ര്‍​ച്ച​യാ​യി വ​ര്‍​ധി​ച്ചി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only