02 മേയ് 2021

ആദ്യ വിജയം എൽഡിഎഫിന്; പേരാമ്പ്രയിൽ ടിപി രാമകൃഷ്ണന് ജയം
(VISION NEWS 02 മേയ് 2021)


നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യത്തെ വിജയം എൽ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 6137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. ലീ​ഗ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only