16 മേയ് 2021

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
(VISION NEWS 16 മേയ് 2021)


ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിന്‍റെ ഒരു കപ്പൽ കൂടി തെരച്ചിലിനായി ലക്ഷദ്വീപിലേക്ക് തിരിച്ചു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നു.എന്നാൽ മേഖലയിലെ 10 ദ്വീപുകളിലെ പൊലീസിനോട് കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശം നൽകി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only