02 മേയ് 2021

തോൽവി സമ്മതിച്ചു; നാളെ മൊട്ടയടിക്കാമെന്ന് ഇ.എം ആഗസ്തി
(VISION NEWS 02 മേയ് 2021)


ഉടുമ്പൻചോല മണ്ഡലത്തിൽ തോൽവി സമ്മതിച്ച് ഇ.എം ആഗസ്തി. നാളെ തല മൊട്ടയടിച്ചേക്കാമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം ആഗസ്തി. എം എം മണിയുടെ ലീഡ് 20000 ആയി ഉയർന്നതോടെയാണ് ആഗസ്തി ഇത്തരമൊരു പ്രസ്താവന ഇറക്കിയത്.തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം ആഗസ്തി നേരത്തേ പറഞ്ഞിരുന്നു.

സർവേകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം പേയ്ഡ് സർവേകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.മാധ്യമങ്ങളുടെ പേയ്ഡ് സർവേകൾ താൻ വിശ്വസിക്കുന്നില്ല. ഉടുമ്പന്‍ ചോലയില്‍ എം.എം മണി വിജയിക്കില്ല. അദ്ദേഹം വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. എന്നാല്‍ സർവേകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്യാന്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.25 വർഷത്തിന് ശേഷമാണ് ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണിയും ഇ.എം ആഗസ്തിയും നേർക്കുനർ പോരാട്ടത്തിനെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only