10 മേയ് 2021

തെക്കുകിഴക്കന്‍ അറബികടലില്‍ ന്യുനമര്‍ദത്തിന് സാധ്യത : കേരളത്തില്‍ ശക്തമായ മഴ തുടരും
(VISION NEWS 10 മേയ് 2021)

​   ഇനിയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍, അമേരിക്കന്‍, യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സികളുടെ സൂചനകള്‍ പ്രകാരം മേയ്‌ 14 ന് ശേഷം തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യുനമര്‍ദ സാധ്യത ഉണ്ടെന്ന് പ്രവചനം. എന്നാല്‍ സൂചനകള്‍ പ്രകാരം ന്യുനമര്‍ദം ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തു നിന്നും അകന്ന് ചുഴലിക്കാറ്റായി മാറി ഗള്‍ഫ് ഭാഗത്തേക്കു നീങ്ങാനാണ് സാധ്യത.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതുവരെ ഔദ്യോഗികമായി ന്യുനമര്‍ദ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരളത്തില്‍ ഇതിന്റെ സ്വാധീനം അടുത്ത ദിവസങ്ങളില്‍ അറിയാന്‍ കഴിയും. വേനല്‍ മഴ അടുത്ത രണ്ടു ദിവസം കൂടി വ്യാപകമായി തുടരാനാണ് സാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only