31 മേയ് 2021

പൊലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ചനിലയിൽ
(VISION NEWS 31 മേയ് 2021)


 പൊലീസ് അക്കാദമിയിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ് കുമാറിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തില്‍ ആയിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അക്കാദമിയിലെ പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്ന സുരേഷ് കുമാര്‍ അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only