03 മേയ് 2021

കൊവിഡ്; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിൽ കര്‍ശന നിയന്ത്രണങ്ങള്‍
(VISION NEWS 03 മേയ് 2021)കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കൊവിഡ് രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കലക്ടര്‍ അറിയിച്ചു. മറ്റുള്ള റോഡുകള്‍ അടച്ചിടും. മെഡിക്കല്‍, അവശ്യ സാധനങ്ങള്‍ക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങള്‍ക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആള്‍ക്കൂട്ടവും പരിപാടികളും അനുവദിക്കില്ലെന്നും എല്ലാ പൊതു ഇടങ്ങളും അടച്ചിടുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only