17 മേയ് 2021

​ഇത് നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, രക്ഷിക്കാനാണ്, ദുരന്തം വഴിമാറിയ വീഡിയോ പങ്കുവെച്ച് പൊലീസ്
(VISION NEWS 17 മേയ് 2021)


ടൗട്ടെ ചുഴലിക്കാറ്റില്‍ സംസ്ഥാനത്തുട നീളം വന്‍ നാശനഷ്ടമാണുണ്ടായത്. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് തീരദേശമേഖലയിലാണ്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് കടലേറ്റത്തില്‍ തകര്‍ന്നത്. കടലേറ്റ ഭീഷണി നേരിടുന്ന തീരങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിതരായ സ്ഥലങ്ങളിലേക്ക് മാറ്റിയത് ആളപായങ്ങള്‍ ഒഴിവാക്കി. 

തീരത്തുള്ള ഒരുവീട്ടില്‍ നിന്ന് ആളുകളെ മാറ്റിയതിന് ശേഷം പിന്നീട് ആ പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാര കടപ്പുറം മേഖലയിലാണ് സംഭവം. 

ഇന്ന് തന്നെ വീട്ടില്‍ നിന്ന് മാറണം എന്ന് പൊലീസുകാര്‍ വീട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്ത് സഹായവും ചെയ്തുതരാമെന്നും പറയുന്നു. നാല് ദിവസത്തിന് ശേഷമുള്ള ദൃശ്യമാണ് പിന്നീട് വീഡിയോയില്‍ കാണിക്കുന്നത്. ശക്തമായ കടലാക്രമണത്തില്‍ ഈ കുടുംബത്തിന്റെ വീടിരുന്ന മേഖലയാകെ തകര്‍ന്ന് തരിപ്പണമായത് വീഡിയോയില്‍ കാണാം.

വീഡിയോ കാണാം: https://www.facebook.com/watch/?v=187233903266263

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only