10 മേയ് 2021

വട്ടച്ചിറ വനത്തിൽ ചരിഞ്ഞ കാട്ടാനയെ ദഹിപ്പിച്ചു:
(VISION NEWS 10 മേയ് 2021)

കോടഞ്ചേരി: തുഷാരഗിരി വട്ടച്ചിറ ആകാശവാണി വനത്തിൽ കഴിഞ്ഞദിവസം ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദഹിപ്പിച്ചു.

അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ കാട്ടിലെത്തി പോസ്റ്റുമോർട്ടം നടത്തി. 25 വയസ്സുള്ള മോഴ ആനയാണ് ചരിഞ്ഞത്. ശനിയാഴ്ച കാട്ടിൽ തേൻ ശേഖരിക്കാൻപോയ ആദിവാസികളാണ് ആനയുടെ ജഡം കണ്ടത്.

വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു. മലമുകളിൽ നിന്ന് താഴേക്ക് വീണതാണ് മരണകാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only