04 മേയ് 2021

​ഇടത് തരം​ഗത്തിന് കാരണം, വിശക്കുന്നവന് അന്നം കൊടുത്തത്; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫിറോസ് കുന്നുംപറമ്പിൽ
(VISION NEWS 04 മേയ് 2021)






മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തവനൂരിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണ്. തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചുകയറിയതെന്നും ഫിറോസ് പറയുന്നു. തവനൂരിൽ യുഡിഎഫ് മുന്നൊരുക്കമൊന്നും നടത്തിയില്ലെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.തന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് കുന്നുംപറമ്പിൽ കൂട്ടിച്ചേര്‍ത്തു.2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only