30 മേയ് 2021

രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് നിയന്ത്രണം വന്നേക്കും
(VISION NEWS 30 മേയ് 2021)

രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാ​ഗ്രാം,വാട്സ്‌ആപ്പ്, ബോട്ടിം, ഐഎംഒ, സ്കൈപ്പ് തുടങ്ങിയ വീഡിയോ കോള്‍ ആപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഒരു നിയമവും അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതേസമയം, വിഷയത്തില്‍ ഔദ്യോ​ഗിക സ്ഥിരീകണം ലഭിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only