01 മേയ് 2021

​കൊവിഡ് മരണം : വാട്‌സാപ്പ് വഴി വ്യാജ പ്രചാരണം നടത്തിയ ആള്‍ പൊലീസ് പിടിയില്‍
(VISION NEWS 01 മേയ് 2021)


ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജന്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ശില്പ ദേവയ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ കടുത്തുരുത്തി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ജോലിക്ക് ഹാജരാകാതെ, ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം പ്രചരിച്ച്‌ തുടങ്ങിയത്. സംഭവത്തെ കുറിച്ച്‌ മുഖ്യമന്ത്രിയുടെ പ്രതിദിന കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only