01 മേയ് 2021

​കൊവിഡ് വ്യാപനം തടയാൻ ഇന്ത്യ അടച്ചിടണം: ആന്റണി ഫൗസി
(VISION NEWS 01 മേയ് 2021)


കൊവിഡ് വ്യാപനം തടയാൻ ഇന്ത്യ കുറച്ച് ആഴ്ചകൾ അടച്ചിടണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. ഒരു രാജ്യവും തങ്ങളുടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ അടിയന്തരമായി ഏതാനും ആഴ്‌ചകൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കൊവിഡിനെ പിടിച്ചുകെട്ടാനാകൂമെന്ന് ഡോ. ആന്റണി ഫൗസി പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമായിമാറും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. ഞാനൊരു പൊതുജനാരോഗ്യ വ്യക്തിയായി മാത്രമാണ് സംസാരിക്കുന്നതെന്നും ഡോ. ഫൗസി പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ ഉടനടി ചെയ്യാൻ കഴിയുന്ന എന്താണെന്നാണ് ആദ്യം നോക്കേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എളുപ്പമുള്ള കാര്യം എന്താണ്? ഇത് നീണ്ടുനിൽക്കുന്നത് തടയാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന ഒരു കാര്യം - ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only