08 മേയ് 2021

​തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് കടത്തിയ ഒമ്പതര ലിറ്റർ മദ്യം പിടികൂടി
(VISION NEWS 08 മേയ് 2021)തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. മുപ്പതോളം കുപ്പികളിലായി ഒമ്പതര ലിറ്റർ മദ്യമാണ് പിടികൂടിയത്. ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിക്കവെ ദേവികുളം എക്‌സൈസ് സംഘമാണ് മദ്യം പിടിച്ചെടുത്തത്.

സംഭവത്തില്‍ പെരിയവരൈ സ്വദേശിയാണ് സംഘത്തിന്റെ പിടിയിലായത്. അതിര്‍ത്തിയിലൂടെ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ദേവികുളം എക്‌സൈസ് സംഘം വാഹന പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്. ഇത്തരത്തില്‍ മദ്യം കടത്തുന്നതിനായുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചിന്നാര്‍ ചെക്ക് പോസ്റ്റിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only