16 മേയ് 2021

ബ്ലാക് ഫംഗസ്; മാസ്ക് ഫലപ്രദം...; മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്
(VISION NEWS 16 മേയ് 2021)

​ 
കൊവിഡ് ബാധിതരില്‍ മരണകാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. മാസ്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം. കേരളത്തിൽ ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. കോവിഡാനന്തരം എച്ച്‌ ഐ വി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍.

ഐസിയുകളില്‍ ഫംഗസ് ബാധയ്ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നൽകണമെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗരേഖയിൽ പറയുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only