17 മേയ് 2021

ലോക് ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി
(VISION NEWS 17 മേയ് 2021)

​ സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് നടപടി. മെയ് 28, 29,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ-226, കാരുണ്യ-501, വിൻ വിൻ-618 ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. നേരത്തെ മെയ് 13 മുതൽ മെയ് 27 വരെയുള്ള തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു. 

കാരുണ്യ പ്ലസ് കെഎന്‍368, നിര്‍മല്‍ എന്‍ആര്‍ 224, വിന്‍വിന്‍ 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498, കാരുണ്യ പ്ലസ് കെഎന്‍ 369, നിര്‍മല്‍ എന്‍ ആര്‍ 225, കാരുണ്യ കെആര്‍ 500, വിന്‍ വിന്‍ ഡബ്യൂ 617, സ്ത്രീശക്തി എസ്എസ് 262, അ​ക്ഷയ എകെ 499, കാരുണ്യ പ്ലസ് കെഎന്‍ 370, എന്നീ ഭാ​ഗ്യക്കുറികളാണ് റദ്ദാക്കിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only