03 മേയ് 2021

വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാൾ പിടിയിൽ
(VISION NEWS 03 മേയ് 2021)

താമരശ്ശേരി:താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ ചന്ദ്രൻ  (52 ) കാട്ടിലേടത്ത്, മീന്മുട്ടി, എന്നയാളെ കോടഞ്ചേരിയിൽ നാടൻ തോക്കും തിരകളും കാട്ടിറച്ചിയുമടക്കം പിടിയിലായി. വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി വിൽപന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പ്രതി,സംഘത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം.കെ.രാജീവ്കുമാർ അറിയിച്ചു. പ്രതിയെ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതി  കോടതി റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.ടി.ന്യൂസ്

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രസന്നകുമാറിനൊപ്പം പ്രതിയെ പിടികൂടിയ സംഘത്തിൽ ബാലകൃഷ്ണൻ, എ.ആനന്ദരാജ്, പി.ബഷീർ, അപർണ്ണ ആനന്ദ്, ഉമ്മുഷബീബ, ഉണ്ണികൃഷ്ണൻ ,ബിനീഷ് എന്നി വനം ഉദ്യോഗസ്ഥരും  ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only