10 മേയ് 2021

മൃതദേഹങ്ങളുടെ നീണ്ടനിര; ബംഗളൂരുവിൽ കരിങ്കൽ ക്വാറി ശ്മ​ശാനമാക്കി മാറ്റി അധികൃതർ
(VISION NEWS 10 മേയ് 2021)







ശ്മശാനങ്ങളിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതരുടെ തീരുമാനം.

കൊവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കൽ ക്വാറിയിൽ താൽക്കാലിക ശ്മശാനം ഒരുക്കുകയായിരുന്നു. ഗെദ്ദനഹള്ളിയിലാണ്​ താൽകാലിക ശ്മശാനം. 

ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അർബർ ജില്ല കമീഷണർ മഞ്​ജുനാഥ്​ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only