18 മേയ് 2021

കൊച്ചു ആരാധകരെത്തേടി കാരാട്ടെത്തി
(VISION NEWS 18 മേയ് 2021)


കൊടുവള്ളി -തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസം ലാപ്പ്ടോപ്പിൽ തൽസമയ വാർത്ത കണ്ട് കൊണ്ടിരിക്കേ കൊടുവള്ളി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കാരാട്ട് റസാഖിനെറെ പരാജയപ്രഖ്യാപനം കേട്ട് പൊട്ടിക്കരയുകയും അക്രമാസക്തരാവുകയും ചെയ്ത ആ കൊച്ചു ആരാധകരെ നേരി കാണാൻ കാരാട്ട് റസാഖ് എത്തി.
സോഷ്യ മീഡിയയിൽ വൈറലായ വീഡിയോ കാരാട്ടിൻ്റെ ശ്രദ്ധയിൽ പെടുകയും കുട്ടികളുടെ വിലാസം ശേഖരിക്കുകയുമായിരുന്നു. കെ.ടി. വിച്ചിയുടെ മക്കളായ ഷസ ഖദീജ യേയും മുഹമ്മദ് ഷസിനെയും നേരിട്ട് കാണാനാണ് വിച്ചിയുടെ വീട്ടിൽ കാരാട്ടെത്തിയത്. പരാജയത്തിൻ്റെ കയ്പ്പിൽ മനസ്സ് പൊട്ടിക്കരഞ്ഞ ആ കൊച്ചു കുട്ടികൾക്ക് പ്രതീക്ഷയുടെ മധുരം സമ്മാനിച്ചാണ് കാരാട്ട് മടങ്ങിയത്.
പി.പി ചെക്കൂട്ടി, സുനി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only