10 മേയ് 2021

കോവിഡ് പ്രതിരോധം : ആർ ആർ ട്ടി മെമ്പർമാർക്ക് പ്രതിരോധ സാമഗ്രികൾ നൽകി
(VISION NEWS 10 മേയ് 2021)


കച്ചേരിമുക്ക് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കച്ചേരിമുക്ക് മേഖലയിലെ വിവിധ വാർഡ് ആർ ആർ ടി മാർക്ക് പി പി കിറ്റ് , മാസ്ക് , സാനിറ്റൈസർ ഉൾപ്പെടെ പ്രതിരോധ സാമഗ്രികൾ സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു . പരിപാടി കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ പതിനൊന്നാം വാർഡിലേക്കുള്ള കിറ്റ് ഏറ്റുവാങ്ങി ഉൽഘാടനം ചെയ്തു . പത്താം വാർഡില്ലേകുള്ളത് മെമ്പർ അർഷദ് കിഴക്കോത്ത് , പത്രണ്ടാം വാർഡിലാക്കുള്ളത് മെമ്പർ നസീമ ജമാലുദീൻ എന്നിവർ ഏറ്റുവാങ്ങി . സിൻസിയർ കച്ചേരിമുക്ക് സെക്രട്ടറി കമറുൽ ഹകീം കെ , സിൻസിയർ ഹെല്പിങ് ഹാൻഡ് സെക്രട്ടറി എ കെ ഫസൽ , ഉമ്മർ സാലിഹ് കെ , ശുകൂർ എം എം , അക്ഷയ് കെ കെ എന്നിവർ നേതൃത്വം നൽകി . ഇന്ന് മുതൽ സിൻസിയർ ലൈബ്രറി & റീഡിങ് കോവിഡ് ജാഗ്രത സെന്ററായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only