16 മേയ് 2021

മടവൂർ സി.എം മഖാം ശരീഫ് ഉറൂസ് മുബാറക്കിന് തുടക്കമായി.
(VISION NEWS 16 മേയ് 2021)


ദക്ഷിണേന്ത്യ യി ലെപ്രമുഖ തീർത്ഥാടനകേന്ദ്രമായ മടവൂർ മഖാം ശരീഫിലെ മുപ്പത്തി ഒന്നാമത് ഉറൂസ് മുബാറക്കിന് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വാഗത സംഘം ഭാരവാഹികൾ മാത്രം സംബന്ധിച്ച ചടങ്ങിൽ മഖാം സിയാറത്തിന്നും, കൊടി ഉയർത്തലിനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. രാത്രി നടന്ന മതപ്രഭാഷണ വേദിയിൽ മുഹമ്മദ് ബാഖവി വാവാട് സംസാരിച്ചു. രണ്ടാംദിവസമായ ഇന്ന് രാത്രി 7.30 ന് മജ്ലിസുന്നൂറിന്ന്‌ പി.പി അബ്ദുൽ ജലീൽ ബാഖവി നേതൃത്വം നൽകും. തുടർന്ന്                     മലയമ്മ അബൂബക്കർ ഫൈസി പ്രഭാഷണം നടത്തും. നാളെ                  രാത്രി 8 നു  ലത്തീഫ് ഫൈസി പൂനൂർ പ്രഭാഷണം നടത്തും. ഉറൂസിൻ്റെ പ്രധാന ചടങ്ങായ ദിക്റ് ദുആ സമ്മേളനം                    മെയ് 18 നുബുധനാഴ്ചരാത്രി 7.30 നു  ശൈഖുനാ വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കും.ചടങ്ങിൽ അബ്ദുൽ മജീദ് ബാഖവി, കാസർഗോഡ്, മടവൂർ ജാമിഅ: അശ്അരിയ്യ വൈ :പ്രിൻസിപ്പാൾ ഇ അഹമ്മദ് കുട്ടി ഫൈസി എന്നിവർ സംബന്ധിക്കും. പരിപാടികൾ എസ്.കെ.ഐ സി.ആറിലും, മടവൂർ സി.എം മഖാം ഓഫീഷ്യൽ യൂ ടുബ് ചാനലിലും തൽസമയം സംപ്രേക്ഷണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only