09 മേയ് 2021

​വീണത് ഇന്ത്യൻ മഹാസമുദ്രത്തിൽ..?ചൈനീസ് റോക്കറ്റ് ഭൂമിയിൽ വീണതായി അനുമാനം, ഔദ്യോ​ഗിക സ്ഥിരീകരണമില്ല.
(VISION NEWS 09 മേയ് 2021)


ലോകത്തിനെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഭൂമിയിൽ വീണുവെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി' ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്നാണ് അനുമാനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ആയിട്ടില്ല. അതേസമയം അവശിഷ്ടങ്ങൾ മെഡിറ്ററേനിയൻ കടലിൽ പതിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. റോക്കറ്റ് കടന്നു പോകുന്നതിന്റെ ചിത്രം ലഭിച്ചതായും.ഒമാൻ,ഇസ്രയേൽ രാജ്യങ്ങളിൽ നിന്നാണ് ചിത്രം ലഭിച്ചതെന്നും ചൈന പറഞ്ഞു.

ചൈനയുടെ മൂന്നാം സ്പേസ് സ്റ്റേഷൻ ദൗത്യത്തിനായി ഏപ്രിൽ 29ന് വിക്ഷേപിച്ച ലോങ് മാർച്ചിൻ്റെ ഒരു ഭാഗമാണ് ദൗത്യത്തിനു ശേഷം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നത്. 21 ടൺ ആണ് ഭാരം. എന്നാൽ ഇതിൻ്റെ ചെറിയൊരു ഭാഗം മാത്രമാകും ഭൂമിയിൽ എത്തിച്ചേരുക. ജനവാസ മേഖലയിൽ പതിക്കാനുള്ള സാധ്യത നന്നേ കുറവാണെങ്കിലും പൂർണമായി തള്ളിക്കളയാനാവില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only