19 മേയ് 2021

​ മികച്ച പ്രവർത്തനം: കൈറ്റിന് ‘എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം’
(VISION NEWS 19 മേയ് 2021)


കൊവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷനും വേൾഡ് സമ്മിറ്റ് അവാർഡും കൂടി ഏർപ്പെടുത്തിയതാണ് എംബില്ല്യൻത്ത് അവാർഡ്. 

അവാർഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനു ശേഷം ഫൈനലിസ്റ്റുകളുടെ പ്രസന്റേഷനിൽ മാർച്ച് മാസം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പങ്കെടുത്തിരുന്നു. ഫസ്റ്റ് ബെല്ലിലെ സാങ്കേതിക മികവിന് ഫെബ്രുവരിയിൽ കൈറ്റിന് ഡിജിറ്റൽ ടെക്നോളജി സഭാ അവാർഡും ലഭിച്ചിരുന്നു. പത്തു വിഭാഗങ്ങളിലായി ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നും ലഭിച്ച 185 നോമിനേഷനുകളിൽ ‘ലേർണിംഗ് & എഡ്യൂക്കേഷൻ’ വിഭാഗത്തിലാണ് കൈറ്റിന് അവാർഡ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only