05 മേയ് 2021

കേരളത്തിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് കേന്ദ്രം
(VISION NEWS 05 മേയ് 2021)


രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്രം. നിലവിൽ കേരളത്തിലെ സ്ഥിതി ​ഗുരുതരമാണ്. കേരളത്തിൽ അതിതീവ്ര കൊവിഡ് വ്യാപനമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ആശങ്കാജനകമാണ്. 

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only