19 മേയ് 2021

മഹാമാരി കാലത്ത് കൊവിഡ് രോഗികൾക്കാശ്വാസം പകർന്ന് ഗ്രാമപഞ്ചായത്തംഗം
(VISION NEWS 19 മേയ് 2021)


കൊടുവള്ളി- പി പി ഇ ക്കിറ്റണിഞ്ഞ്
കൊവിഡ്  രോഗികളെ 
പരിചരിക്കാൻ സന്നദ്ധനായ വാർഡംഗം ശ്രദ്ധേയനാവുന്നു, മടവൂർ ഗ്രാമപഞ്ചായ
ത്ത് വാർഡ് 13. പുള്ളിക്കോത്ത് വാർഡ്മെമ്പർ
പുറ്റാൾ മുഹമ്മദ് എന്ന ചെറിയോൻ കുട്ടിയാണ്' കൊവിഡ് രോഗികൾക്ക്
സാന്ത്വന സ്പർശവുമായി രംഗത്തുള്ളത്
പി പി.ഇ കിറ്റണിഞ്ഞ് തന്റെ വാഹനവു
മായി വാർഡിലെ കൊ വിഡ് ലക്ഷണ
മുള്ള രോഗികളെ ടെസ്റ്റിന് വിധേയമാ
ക്കാനും പോസിറ്റി വായ രോഗികൾക്ക്
മരുന്നും ഭക്ഷണവും ഉറപ്പുവരുത്താനും
ഇദ്ദേഹം സദാ ജാഗ്രത പുലർത്തി വരുന്നു
ഒപ്പം കൊവിഡ് വാക്സിനേഷന് വേണ്ട സൗകര്യമൊരുക്കാനും മടവൂർ മുട്ടാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് തണലേകാൻ പന്തലൊരുക്കാനും മെമ്പർ നേതൃത്വം നൽകുന്നു
സ്വന്തം വാഹനം രോഗികൾക്ക് തികച്ചും സൗജന്യമായാണ് ഇദ്ദേഹം സേവന
ത്തിന് നൽകി വരുന്നത്
ആരാമ്പ്രംപുള്ളിക്കോത്ത് മഹല്ല് വാരി
പ്പുറം ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി
സിക്രട്ടരിമാരിലൊരാളു കൂടിയായ മുഹ
മ്മദ് കൊ വിഡ് രോഗികളുൾപ്പെടെയുള്ള
വരുടെ മയ്യിത്ത് പരിപാലന ചടങ്ങുകളിലും നിറസാന്നിധ്യം തന്നെ.
കൊവിഡ് മഹാമാരി ഭീക്ഷണിയിലായ
ഒരു വർഷ കാലത്തിനിടെ കൊവിഡ്
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടും കൊവി
ഡ്പോസിറ്റി വായും നാല് തവണ ക്വാറ
ന്റയിനിൽ കഴിയേണ്ടി വന്നിട്ടും നാട്ടുകാർക്കാശ്വാസമെത്തിക്കുന്ന കാര്യ
ത്തിൽ ഒട്ടും പിന്നോക്കം പോയിട്ടില്ല
ആരാ മ്പ്രം ശാഖ കേരള മുസ്ലിം ജമാഅത്ത് മെമ്പർ കൂടിയായ ഇദ്ദേഹം പ്രാസ്ഥാനിക പ്രവർത്തന രംഗത്തും ഏറെ സജീവമാണ്
ആരാമ്പ്രം ഗവ: എം യു .പി സ്കൂൾ പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവി വഹിച്ചപ്പോഴും മുഹമ്മദിനെ സേവനമനസ്കത നാട്ടിൽ ഏറെ പ്രശംസക്കിടയായിരുന്നു
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന
തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദിന് 400 ൽ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് നാട്ടുകാർ ഇദ്ദേഹ
ത്തെ നെഞ്ചേറ്റിയതിന്റെ ഫലം തന്നെ
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ
കൊവിഡ് പോസിറ്റീവായി ക്വാറന്റയിനിൽ കഴിയേണ്ട സ്ഥിതി വന്നിട്ടും വാർഡിലെ യുവാക്കൾ ഇദ്ദേഹത്തിന്റെ പ്രചാരണ രംഗത്ത് നിറഞ്ഞ് നിന്നതും സേവനമനോഭാവത്തിന് ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only