16 മേയ് 2021

ഇലക്‌ട്രിക് വാഹന വിപണിക്ക് ഉണര്‍വേകണം...; ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍
(VISION NEWS 16 മേയ് 2021)


രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ഉണര്‍വേകാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. ഇതിനായി 18100 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഉത്പാദനവും വില്‍പ്പനയും അടിസ്ഥാനമാക്കി ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. വരും, വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 45,000 കോടിരൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിനൊപ്പം, കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് വാഹനങ്ങളും സാധ്യമാകും. 50,000 മെഗാവാട്ട് വൈദ്യുതിക്കുള്ള എ.സി.സി. രാജ്യത്തുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

ഇലക്‌ട്രിക് എനര്‍ജി, ഇലക്‌ട്രോ കെമിക്കല്‍ എനര്‍ജിയായോ കെമിക്കല്‍ എനര്‍ജിയായോ സൂക്ഷിച്ചുവെക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ച്‌ ഇലക്‌ട്രിക് എനര്‍ജിയായി മാറ്റുകയും ചെയ്യുന്ന പുതിയ സംവിധാനമാണ് എ.സി.സി. ഇലക്‌ട്രിക് വാഹനങ്ങള്‍, വൈദ്യുത ഗ്രിഡുകള്‍, കെട്ടിടങ്ങള്‍ക്ക് മുകളിലെ സൗരോര്‍ജ ഉത്പാദനം, റെയില്‍വേ, ഷിപ്പിങ്, ഡീസല്‍ ഉത്പാദനം, ഇലക്‌ട്രോണിക്, ഇലക്‌ട്രിക്കല്‍ ഉത്പാദനം തുടങ്ങി വിവിധ മേഖലകളില്‍ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only