01 മേയ് 2021

​ഏപ്രിൽ മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന; ഒരു ലക്ഷം കോടി കടന്ന് നികുതി വരുമാനം
(VISION NEWS 01 മേയ് 2021)


മാർച്ചിലെ ഉയർന്ന നികുതി വരുമാനത്തെ മറികടന്ന് ഏപ്രിൽ മാസത്തിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. നികുതി വരുമാനത്തിൽ പുതിയ റെക്കോർഡാണിത്. മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലാണ്.കഴിഞ്ഞ ഏഴു മാസമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. 

കൊവിഡ് വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും, റിട്ടേൺ ഫയലിംഗ് ആവശ്യകതകൾ പാലിക്കുക മാത്രമല്ല, ജിഎസ്ടി കുടിശ്ശിക യഥാസമയം അടയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ബിസിനസുകൾ ശ്രദ്ധേയമായ ഉന്മേഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only