31 മേയ് 2021

വ്യാജ ചാരായവും വാഷും പിടികൂടി
(VISION NEWS 31 മേയ് 2021)

താമരശേരി: വെളിമണ്ണ ചക്കിക്കാവ് മലയിൽ താമരശേരി പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ ചാരായവും വാഷും കണ്ടെത്തി നശിപ്പിച്ചു.

ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ നാലുലിറ്റർ ചാരായവും ബക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന വാഷും, വാറ്റുപകരണങ്ങളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശേരി എസ്ഐ ശ്രീജേഷ്, സിപിഒമാരായ റഫീക്ക്, മുനീർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only