01 മേയ് 2021

കോവിഡ് വ്യാപനം പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
(VISION NEWS 01 മേയ് 2021)


 കിഴക്കോത്ത്  ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിലും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലുടനീളം ജില്ലാ കലക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

*നാടുമുഴുവൻ ഒപ്പം നിന്നാലേ കോവിഡ്  മഹാമാരിയെ തുരത്താൻ സാധിക്കുകയുള്ളു.* 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമാന്യം വലിയതുകയും  മറ്റ് സജ്ജീകരണങ്ങളും കണ്ടെത്തേണ്ടതായി
 വന്നിരിക്കുന്നു.
  ഈ ചിലവ് നിലവിൽ ഗ്രാമ പഞ്ചായത്തിന്  ഒറ്റക്ക് വഹിക്കാൻ  പറ്റാത്ത അവസ്ഥയുണ്ട്.  
ഉദാര മനസ്കരുടെയും, സന്നദ്ധസംഘടനകളുടെയും, പൊതുജനങ്ങളുടെയും സഹായങ്ങൾ ആവശ്യപ്പെടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

ആവശ്യമായ സൗകര്യങ്ങൾ

👉 കോവിഡ് രോഗികൾക്ക് അത്യാവശ്യമായ പൾസ് ഓക്സിമീറ്റർ 
👉അണുനാശിനി യന്ത്രം,  
 👉ഒറ്റത്തവണ ഉപയോഗിക്കാൻ പറ്റുന്ന ബെഡ്ഷീറ്റ് ,
 പി പി ഇ കിറ്റ്,ഗ്ലൗസ്തുടങ്ങിയവ
👉 സാനിറ്റൈസർ               
 👉ഡി സി സി നടത്തിപ്പിന് ആശ്യമായ സാമ്പത്തിക  ബാധ്യത 
 👉 വാഹന സൗകര്യങ്ങൾ
  👉 ഡൊമിസിലിയറി കെയർ സെന്ററിൽ  ഭക്ഷണം 

 *മുൻകാലങ്ങളിലെന്നപോലെ സന്മനസ്സുള്ള  നാട്ടുകാരിൽ നിന്നും ബഹുജനസംഘടനകളിൽനിന്നും  മഹത് വ്യക്തികളിൽ നിന്നും  സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു....*

*നസ്റി പി പി*
9446683312
പ്രസിഡന്റ് 
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് .

*മനോജ് കുമാർ*
     9995710566
(സെക്രട്ടറി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only