17 മേയ് 2021

ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രത
(VISION NEWS 17 മേയ് 2021)

​ 
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തുമെന്ന് റിപ്പോർട്ട്. നാളെ പുല൪ച്ചയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍ - മഹുവ മേഖലയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനകം ടൗട്ടെ മുംബൈ തീരത്തോട് അടുത്തിരിക്കുകയാണ്. 200 കിലോമീറ്ററില്‍ താഴെ അകലത്തിലാണ് കാറ്റുള്ളത്. 

ഡാം ആന്‍ഡ് ഡിയു തീരത്തില്‍ നിന്ന് 350 കിലോമീറ്റ൪ അകലത്തിലുമാണ്. ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിനകം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ 170-180 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. തീരം തൊടുമ്പോള്‍ 135 കിലോമീറ്റ൪ വേഗതയില്‍ വീശിയടിച്ചേക്കും.കേരള, ക൪ണാടക, ഗോവന്‍ തീരങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ടൗട്ടെ കടന്നുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only