16 മേയ് 2021

ഇന്ധനവില ഇന്നും കൂടി.
(VISION NEWS 16 മേയ് 2021)

​ 




രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 94.62 രൂപയും ഡീസല്‍ വില 89.57 രൂപയുമാണ്.

ഈ മാസം തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്. 

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ഇന്ധനവില വര്‍ധന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പുനരാരംഭിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only