31 മേയ് 2021

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി യൂണിയൻ
(VISION NEWS 31 മേയ് 2021)


കൊടുവള്ളി:  ലക്ഷദ്വീപ് ജനത നേരിടുന്ന അധിനിവേശത്തിനെതിരെ കൊടുവള്ളി ദാറുൽ അസ്ഹർ വിദ്യാർത്ഥി യൂണിയൻ  പ്രതിഷേധിച്ചു. യൂണിയന്റെ ആഹ്വാനപ്രകാരം  വിദ്യാർത്ഥിനികൾ വീടുകളിൽനിന്ന്  പ്ലക്കാർഡുകളുയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പാക്കുന്ന കിരാത നടപടികൾ അവസാനിപ്പിക്കണമെന്നും ദ്വീപിലെ സമാധാന അന്തരീക്ഷം തിരിച്ച് കൊണ്ട് വരണമെന്നും വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു. ഹന്ന ഫാത്തിമ, ഫാത്തിമ സഫ, ഷരീഫ ഷിഫാന, ഫാത്തിമ അജ്മില എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only