19 മേയ് 2021

അതിര്‍ത്തി മേഖലയില്‍ പരിശീലനം പുന:രാരംഭിച്ച്‌ ചൈന; ലഡാക്കില്‍ ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം
(VISION NEWS 19 മേയ് 2021)

​ 
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൈനിക നീക്കം നടത്താനുള്ള തയാറെടുപ്പുമായി ചൈന. ലഡാക് മേഖലയില്‍ ചൈനീസ് സൈന്യം പരിശീലനം പുന:രാരംഭിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലഡാക്കിന്‍റെ എതിര്‍ ദിശയിലെ താഴ് വരകളുടെ താഴ്ന്ന പ്രദേശത്താണ് ചൈനീസ് കരസേനയുടെ പരിശീലനം. നിരവധി മിസൈല്‍ പ്രഹര ശേഷിയുള്ള ടാങ്കറുകളുമായി താഴ് വരയിലെ കുന്നുകളിലും സമതലങ്ങളിലും അതിവേഗത്തില്‍ ഓടിച്ചുകൊണ്ടുള്ള പരിശീലനമാണ് ആരംഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

നിര്‍ദ്ദിഷ്ട നിയന്ത്രണ മേഖലകളിലെ അവരവരുടെ പ്രദേശത്ത് 100 കിലോമീറ്റര്‍ മാറിയാണ് സൈനികരുള്ളത്.
എന്നാല്‍ കൊടും ശൈത്യത്തിലും ശത്രുക്കള്‍ക്ക് ഒരു പഴുതു പോലും കൊടുക്കാതെയുള്ള ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യവും നിലകൊള്ളുന്നത് . ചൈനീസ് കരസേനയുടെ സാന്നിദ്ധ്യവും പരിശീലവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only