06 മേയ് 2021

കൊവിഡ് വ്യാപനം: മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; സർവകലാശാലകൾക്ക് നിർദേശവുമായി യുജിസി
(VISION NEWS 06 മേയ് 2021)കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകൾ ഓൺലൈൻ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. നിലവിലെ കൊവിഡ് സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യമെന്നും സർവകലാശാലകൾക്കും കോളേജുകൾക്കും അയച്ച കത്തിൽ യുജിസി പറയുന്നു. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവകലാശാലകൾ ഓൺലൈൻ പരീക്ഷകൾ നടത്താവൂ എന്നും യുജിസി നിർദേശത്തിൽ വ്യക്തമാക്കുന്നു. 

നേരത്തെ, കേന്ദ്രസഹായത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മെയ് മാസത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയം ജൂൺമാസം ആദ്യവാരം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേന്ദ്രസഹായത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only