07 മേയ് 2021

​വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയും എൽഡിഎഫ് വിജയാഘോഷം
(VISION NEWS 07 മേയ് 2021)

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽഡിഎഫിന്റെ വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി.

“ഈ ദിവസം വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ട്, ഓരോ വീടുകളിൽ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ഈ പരിപാടി നടക്കുന്നുണ്ട്. ജനങ്ങൾക്ക് വെളിച്ചമെത്തിക്കുക എന്നതിന്റെ പ്രതീകാത്മക പരിപാടിയാണ്. പരിമിതമായ രീതിയിലുള്ള പരിപാടിയാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നതിനാലാണ് ഇങ്ങനെ ആഘോഷിച്ചത്.”- സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only