30 മേയ് 2021

വേദനയോടെയാണ് തന്റെ പടിയിറക്കം: യു വി ജോസ്
(VISION NEWS 30 മേയ് 2021)

​ 



ലൈഫ് മിഷന്‍ വിവാദത്തിൽ ആരോപണ വിധേയൻ ആയ യു വി ജോസ് നാളെ ഔദ്യോഗികമായി വിരമിക്കുകയാണ്. എന്നാൽ തന്റെ പടിയിറക്കം വളരെ വേദനയോടെ ആണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
"ഔദ്യോഗിക, വ്യക്തി ജീവിതത്തെ ലൈഫ് മിഷന്‍ വിവാദം പിടിച്ചുകുലുക്കി
ധാരണാപത്രത്തിന്റെ മറവില്‍ ചിലര്‍ നടത്തിയ ഇടപാടുകളെക്കുറിച്ച് പറയുന്നില്ല" എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതൽ മാനസിക സംഘര്‍ഷമുണ്ടാക്കിയത് 
തെളിവെടുപ്പും മാധ്യമവേട്ടയും ആയിരുന്നു. തെറ്റ് ചെയ്യാഞ്ഞിട്ടു പോലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only