06 മേയ് 2021

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക
(VISION NEWS 06 മേയ് 2021)

​ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. സിവില്‍ വ്യോമയാന അതോറിറ്റിയാണ് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച്‌ ഉത്തരവിറക്കിയത്.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം പ്രവാസികള്‍ക്കടക്കം തിരച്ചടയാകും.ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രകള്‍ വിലക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ശ്രീലങ്ക വഴി പോയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only