18 മേയ് 2021

മുസ്ലിം യൂത്ത് ലീഗ് ആംബുലയർ സേവനത്തിന് തുടക്കം
(VISION NEWS 18 മേയ് 2021)


കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുവാനായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലങ്ങളിൽ ഒരുക്കുന്ന വാഹന സൗകര്യമായ ആംബുലയർ പദ്ധതിയുടെ തുടക്കം പെരുമണ്ണ പഞ്ചായത്ത് യൂത്ത് ലീഗ് ആംബുലയറുകൾക്ക് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഡോ എം കെ മുനീർ എം എൽ എ നിർവഹിച്ചു.കോവിഡ് ഭീതിയിൽ വാഹനങ്ങളുടെ ലഭ്യതകുറവും ചില വാഹനങ്ങൾ അമിത ചാർജ് ഈടാക്കുന്നതും രോഗികൾക്ക് ബുദ്ദിമുട്ടാകുന്നതിനാൽ ഇത്തരം സേവനങ്ങൾ അതിന് പരിഹരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കേന്ദ്രീകൃത രീതിയിൽ ഈ സേവനം ഉറപ്പ് വരുത്തിയാൽ പ്രയാസം നേരിടുന്നവരുടെ വിളിപ്പുറത്ത് എത്താൻ യൂത്ത് ലീഗ് പ്രവർത്തകർക്ക്  സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹ്ച്ചു msf യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ പി അബ്ദുൽ സമദ് ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്‌ ജാഫർ സാദിക്ക് ഭാരവാഹികളായ എസ് വി ശൗലിക്ക്, ഷഫീക് അരക്കിണർ, ഒ എം നൗഷാദ്,ഐ സൽമാൻ, നൗഷാദ് സി, അബ്ദുള്ള നിസാർ എം ടി, റിയാസ് പുത്തൂർ മഠം എന്നിവർ പങ്കെടുത്തു

ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രെഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only