16 മേയ് 2021

കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു
(VISION NEWS 16 മേയ് 2021)

​ കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ പുലർച്ചെ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തത് വലിയ അപകടം ഒഴിവാക്കി. വാതക ചോർച്ചയില്ല. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്താനുള്ള നീക്കം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only