08 മേയ് 2021

​പുതിയ സർക്കാർ പുതിയ രീതി; തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച അടച്ചുപൂട്ടും
(VISION NEWS 08 മേയ് 2021)







കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കൊവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്.

ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് നിയന്ത്രണം.

തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only