30 മേയ് 2021

അമേഠിക്ക് സഹായവുമായി രാഹുൽ ഗാന്ധി
(VISION NEWS 30 മേയ് 2021)

​ 



അമേഠിയിലെ കൊവിഡ് രോഗികള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിനായിരം ഹോം ഇന്‍സുലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍ അയച്ചു. 
പാര്‍ട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയില്‍ 10,000 മെഡിക്കല്‍ കിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവര്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാല്‍ പറഞ്ഞു.
അമേഠിയില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി.യായ രാഹുല്‍ ഗാന്ധി നേരത്തെ 20 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 20 ഓക്സിജന്‍ സിലിണ്ടറുകളും അമേഠിയിലേക്ക് അയച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only