17 മേയ് 2021

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പെരുന്നാള്‍ പ്രാർത്ഥന; പോലീസ്‌ കേസെടുത്തു
(VISION NEWS 17 മേയ് 2021)

കൊടുവള്ളി: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ കൊടുവള്ളി നഗരസഭയിലെ പനക്കോട്‌ ഡിവിഷനിൽ പെരുന്നാള്‍ നിസ്കാരം നടത്തിയതിന് രണ്ട് പേര്‍ക്കെതിരെ കൊടുവള്ളി പോലീസ്‌ കേസെടുത്തു. ജില്ലാ കലക്ടർക്ക്‌ നേരിട്ടു ലഭിച്ച പരാതിയിലാണ് കേസെടുത്തത്‌. 

സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥതയിലുള്ള കെട്ടിടത്തിൽ വെച്ചാണ് മുപ്പതോളം ആളുകളെ ഒരുമിപ്പിച്ച്‌ പെരുന്നാൾ പ്രാർത്ഥന നടത്തിയത്‌

നിസ്കാരത്തിന് നേതൃത്വം നല്‍കിയ ഇമാമിനെതിരെയും,  പ്രാർത്ഥനക്ക്‌ സൗകര്യം  ചെയ്തു കൊടുത്ത കെട്ടിട ഉടമസ്ഥനെതിരേയുമാണ് കേസെടുത്തത്. വീടുകളില്‍ നിന്ന് മാത്രമേ പെരുന്നാള്‍ നിസ്കാരം നടത്താവൂ എന്ന കര്‍ശന നിയന്ത്രണം ലംഘിച്ചാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാതി നിയമപ്രകാരമാണ് പോലീസ്‌ കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only