31 മേയ് 2021

വിവാഹത്തിനിടെ വധു കുഴഞ്ഞുവീണു മരിച്ചു; സംസ്കാരത്തിന് മുൻപ് സഹോദരിയെ കല്യാണം കഴിച്ച് വരൻ
(VISION NEWS 31 മേയ് 2021)

​ വിവാഹചടങ്ങിനിടെ അപ്രതീക്ഷിതമായി വധു കുഴഞ്ഞ് വീണ് മരിച്ചു.പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരൻ. ഉത്തർപ്രദേശിലെ സനദ്പുർ എന്ന സ്ഥലത്താണ് സംഭവം. മഞ്ചേഷ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ സുരഭി സ്റ്റേജിൽ കുഴഞ്ഞ് വീഴുകയായിരുന്നു.വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് ശേഷമാണ് സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്. 

പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇത് സമ്മതമായിരുന്നു. ഈ ചർച്ചകൾ നടക്കുമ്പോൾ മരിച്ച യുവതിയുടെ മ‍ൃതദേഹം സംസ്കരിച്ചിട്ടില്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് സംസ്കാരം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only